കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനത്തിനും ബൈബിള്‍ കണ്‍വന്‍ഷനുമായി വല്ലാര്‍പാടം റോസറി പാര്‍ക്കില്‍ നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മം വരാപ്പുഴ അതിരൂപത വികാര്‍ ജനറൽ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.
ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ.മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, ജോ ജനറാൾ കണ്‍വീനര്‍മാരായ അഡ്വ. ഷെറി ജെ.തോമസ്, അഡ്വ. എല്‍സി ജോര്‍ജ്, ഫാ. ജിക്സണ്‍ ജോണി, ഫാ. അമല്‍ ആന്റണി, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയി ഡി ക്കൂഞ്ഞ, കെഎല്‍സി ഡബ്ലിയുഎ പ്രസിഡന്റ്ഡോ. കെ.ജെ. ബീന, കെസിവൈഎം പ്രസിഡന്റ് രാജീവ് പാട്രിക് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ് മുല് 10 വരെ നടക്കുന്ന ബൈബിള്‍ കണ്വന്ഷന് ഫാ. സേവ്യര്‍ ഖാന് വട്ടായിലാണ് നയിക്കുന്നത്. 13നാണ് വല്ലാര്‍പാടം തീര്‍ഥാടനം.